പവന് 14000 രൂപ; പുതിയ റെക്കാര്‍ഡ്

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതാണ് പെട്ടന്നുണ്ടായ സ്വര്‍ണ വിലവര്‍ധനയ്ക്ക് കാരണമായത്. 46.85 രൂപയില്‍നിന്ന് 47.40രൂപയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതാദ്യമായാണ് സ്വര്‍ണവില 14000 രൂപയിലെത്തുന്നത്. ആഗോള ഓഹരി വിപണിയിലെ ഇടിവും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
യൂറോപ്പിലെ കടഭീതിയും അമേരിക്കയിലെ തൊഴില്‍ സൂചികയിലുണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 375 പോയിന്റാണ് താഴ്ന്നത്.
ദേശീയ സൂചികയായ നിഫ്റ്റിയിലാകട്ടെ 120 പോയിന്റിന്റെ നഷ്ടവുമുണ്ടായി. സെന്‍സെക്‌സ് 16724 പോയിന്റിലും നഫ്റ്റി 5014 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.












Click it and Unblock the Notifications