കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ ദുരന്തം: പ്രതികള്‍ക്ക് 2 വര്‍ഷം തടവ്

  • By Ajith Babu
Google Oneindia Malayalam News

Bhopal trial: Eight found guilty of India gas leak
ഭോപ്പാല്‍: ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു പേര്‍ക്ക് രണ്ടുവര്‍ഷം തടവ് വിധിച്ചു. ഒരു ലക്ഷം രൂപവീതം ഇവര്‍ പിഴയും നല്‍കണം. 23 വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ചു.

യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരായിരുന്ന വിജയ് ഗോഖലെ, ജെ മുകുന്ദ്, എസ്പി ചൗധരി, കെവി ഷെട്ടി, കിഷോര്‍ കംദാര്‍, എസ്‌ഐ ഖുറേഷി, ആര്‍ബി ചൗധരി എന്നിവര്‍ക്കെതിരെയാണ് വിധി. ഇതില്‍ ആര്‍ബി ചൗധരി വിചാരണക്കിടെ മരിച്ചിരുന്നു.

പരമാവധി രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസ് പരിഗണിക്കുന്നതിനിടെ അതിനെതിരെ ദുരന്തത്തിനിരയായവരും ബന്ധുക്കളും വന്‍പ്രതിഷേധമാണുയര്‍ത്തിയത്.

കേസിലെ പ്രധാന പ്രതിയായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണെതിരെ ഒട്ടേറെ വാറന്റുകള്‍ പുറപ്പെടുവിച്ചെങ്കിലും ഇതുവരെ കോടതിക്കുമുമ്പാകെ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞിട്ടില്ല.
03:10 PM
ഭോപ്പാല്‍ ദുരന്തം‍: എട്ടുപ്രതികള്‍ കുറ്റക്കാര്‍

ഭോപ്പാല്‍: ലോകത്തെ നടുക്കിയ ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസില്‍ എട്ടു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 23 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിയ്ക്കും.

യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ ആദ്യം സിബിഐ കേസെടുത്തിരുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ആദ്യം ചാര്‍ജ്ജ് ചെയ്തിരുന്നതെങ്കിലും പിന്നീട് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കുറച്ചുകൂടി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. എന്നാല്‍പ്പോലും പരമാവധി 2 വര്‍ഷം തടവും 5000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരായി നിലനില്‍ക്കുന്നത്.

അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെ 9 പേരെയാണ് അന്വേഷണ ഏജന്‍സി പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ ആന്‍ഡേഴ്‌സണെ പിന്നാട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

1984 ഡിസംബര്‍ രണ്ടിന് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തത്തിന്റെ ഇരകളായി ഇന്നും ലക്ഷങ്ങള്‍ നരകിച്ചു ജീവിയ്ക്കുകയാണ്.

78 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 3008 രേഖകള്‍ പരിശോധിച്ചു. മതിയായ സുരക്ഷാക്രമീകരണങ്ങളും അറ്റകുറ്റപ്പണികളും ഇല്ലാത്തതാണ് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ദുരന്തത്തിന് കാരണമായതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതടക്കം 10 കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയത്.
12:34 PM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X