അടിവസ്ത്രത്തില്‍ ആരാധനാലയത്തിന്റെ ചിത്രമെന്ന്
ശ്രീനഗര്‍: അടിവസ്ത്രത്തില്‍ മുസ്ലീം പള്ളിയുടെ ചിത്രം ആലേഖനം ചെയ്തുവെന്ന് ആരോപിച്ച് ശ്രീനഗറില്‍ പ്രതിഷേധപ്രകടനങ്ങള്‍. പ്രകടനക്കാരെ നേരിടാന്‍ ലാത്തി ചാര്‍ജ്ജ്് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാത്തതിനാല്‍ ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
നഗരത്തിലെ പള്ളിയില്‍ ലഭിച്ച പഴയ വസ്ത്രങ്ങളുടെ കെട്ടിലാണ് ശനിയാഴ്ച വിവാദ അടിവസ്ത്രം കാണപ്പെട്ടത്. സാമുദായിക വികാരമുണര്‍ന്നതോടെ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് വസ്ത്രങ്ങള്‍ പരിശോധിച്ചു. അടിവസ്ത്രത്തിലെ ചിത്രം ഇറ്റലിയിലെ ലളിതകലാ അക്കാദമിയുടേതാണെന്ന് കണ്ടെത്തി. ലണ്ടനിലെ ബിഗ് ബെന്‍ ക്ലോക്കിന്റെയും സെന്റ് പോള്‍ കത്തീഡ്രലിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത അടിവസ്ത്രങ്ങള്‍ മാത്രമാണ് ലഭിച്ചത്. മുസ്ലീം പള്ളികളുടെ ചിത്രങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പ്രതിഷേധത്തിന് അയവുണ്ടായില്ല.
അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നവരെ സൂക്ഷിയ്ക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications