ഗോള്‍ഫ് ക്ലബ്: സുപ്രീം കോടതിയില്‍ ഹര്‍ജി

ഗോള്‍ഫ് ക്ലബും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി വിധി തിടുക്കത്തിലുള്ളതാണെന്ന് പരാതിക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലബ് ഏറ്റെടുക്കാനിരിക്കെയാണ് ഹര്‍ജി. ഹര്‍ജി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പരിഗണിച്ചേക്കും. ക്ലബിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള നിയമയുദ്ധം ഇനിയും നീളുമെന്ന സൂചനകളാണ് ഇതിലൂടെ ലഭിയ്ക്കുന്നത്.
അതേസമയം കേസില്‍ ക്ലബ് ഭാരവാഹികള്‍ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കവിയറ്റ് ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications