സോണിയ: എഴുത്തുകാരന്‍ സിംഘ്‌വിയ്‌ക്കെതിരെ

ചരിത്രവും ഭാവനയും ഇഴചേര്‍ത്താണ് ഈ പുസ്തകത്തില്‍ സോണിയയുടെ ജീവിചത്തെക്കുറിച്ച് പറയുന്നത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനെതിരെ അഭിഷേക് സിംഘ്‌വി മുഖാന്തരം സോണിയ മോറോയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
പുസ്തകം അപകീര്‍ത്തികരമാണെന്നാണ് സിംഘ്‌വി കഴിഞ്ഞദിവസം പരസ്യമായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുവരെ വിപണിയില്‍ ലഭ്യമല്ലാത്ത പുസ്തകം അനധികൃതമാര്‍ഗത്തിലൂടെയാണ് സിംഘ്‌വിക്ക് ലഭിച്ചതെന്നും ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് മോറോ പറയുന്നത്.
അതേസയം, മോറോയുടെ പ്രതികരണം, തമാശയാണെന്ന് അഭിഷേക് സിംഘ്‌വി പ്രതികരിച്ചു. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ (എ.ബി.സി.) നിയമമോ രീതിയോ മോറോയ്ക്ക് അറിയില്ല. സോണിയയ്ക്കുവേണ്ടിയാണ് ഞാന്‍ നോട്ടീസ് അയച്ചത്. ഞാന്‍ വെറുമൊരു നിയമോപദേഷ്ടാവ് മാത്രമാണ്- സിംഘ്‌വി പറഞ്ഞു.
ഏകദേശം ആറുമാസം മുമ്പ് മോറോയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപരമായി തനിക്കുള്ള എല്ലാ അവകാശങ്ങളും മോറോയ്ക്ക് ഉപയോഗപ്പെടുത്താം. നോട്ടീസ് നല്‍കി ഇത്രമാസമായിട്ടും അദ്ദേഹമതിന് മറുപടി നല്‍കിയിട്ടില്ല- സിംഘ്‌വി ചൂണ്ടിക്കാണിച്ചു.
അതേസമയം, ഗാന്ധി കുടുംബത്തെ വാഴ്ത്തുന്നതാണ് തന്റെ പുസ്തകമെന്നാണ് മോറോ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും പുസ്തകം വായിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും ചെറിയ ചെറിയ ഭാഗങ്ങള്‍ മാത്രമെടുത്ത് പരിഹാസ്യമായ വിവാദത്തിലേക്കാണ് ഇവര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്നും മോറോ ആരോപിച്ചു.
2008ല്‍ സ്പാനിഷ് ഭാഷയില്‍ 'എല്‍ സാരി റോജോ' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷില്‍ ഇതിന്റെ പേര് ദി റെഡ് സാരി എന്നായിരിക്കും.












Click it and Unblock the Notifications