Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റണ്ട് നടന്‍ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

Blood
ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ സ്റ്റണ്ട് നടന്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നടന്‍ ശിവകുമാര്‍(41) ആണ് ഭാര്യ ശോഭയെ (34) കല്ലുകൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയത്.

ശോഭയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചു ദമ്പതികള്‍ തമ്മില്‍ വഴക്കു പതിവായിരുന്നത്രേ. കൊലപാതകം നടത്തിയതിന് പിന്നാലെ ശിവകുമാര്‍ ഒളിവില്‍പ്പോയി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ബാംഗ്ലൂരിലെ ഗംഗാനഗറിലെ വസന്തപ്പ ബ്ലോക്കിലാണ് ശിവകുമാറും കുടുംബവും താമസിക്കുന്നത്. ഭാര്യയുടെ മേലുള്ള സംശയം കാരണം ശിവകുമാര്‍ നിരന്തരം മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച കൊലപാതകം നടക്കുമ്പോഴും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവത്രേ. ഭാര്യയുടെ പ്രണയത്തെച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ശിവകുമാര്‍ പറയുന്നത് കേള്‍ക്കാതെ ഉറങ്ങാന്‍ കിടന്ന ശോഭയെ അടുക്കളയില്‍ നിന്നും അരകറ്റ് കൊണ്ടുവന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഇവരുടെ മക്കള്‍ ഉണര്‍ന്നു.

കുട്ടികളോട് കരയരുതെന്ന് പറഞ്ഞ് ഇവരെ കാറില്‍ കൊണ്ടുപോയി ശോഭയുടെ മാതാപിതാക്കളുടെ ആര്‍ടി നഗറിലുള്ള വീട്ടില്‍ വിട്ട് ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞശേഷമാണ് ശിവകുമാര്‍ മുങ്ങിയത്.

കുട്ടികള്‍ പറഞ്ഞാണ് ശോഭയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇവരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+