മെട്രോ റെയില്‍: കേന്ദ്രത്തിനെതിരെ വിഎസ്

വൈറ്റിലയില്‍ നിര്‍മ്മിക്കുന്ന ബസ് ടെര്‍മിനലിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെട്രോ പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി റോഡ് വീതികൂട്ടല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെര്‍മിനലിന്റെ പ്രോജക്ട് ഓഫീസിന്റെ ഉദ്ഘാടനം എസ് ശര്‍മയും വൈബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ജോസ് തെറ്റയിലും നിര്‍വഹിച്ചു. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുല്ലേപ്പടി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.












Click it and Unblock the Notifications