കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ റെയില്‍: കേന്ദ്രത്തിനെതിരെ വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതിയോട് നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. പദ്ധതി ലാഭകരമാകില്ലെന്ന എന്ന തീരുമാനത്തിന്റെ ഭാഗമായാണിത്. എന്നാല്‍ പദ്ധതി വിദൂര ഭാവിയില്‍ ലാഭകരമാക്കിയെടുക്കാമെന്നാണ് സംസ്ഥാനം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റിലയില്‍ നിര്‍മ്മിക്കുന്ന ബസ് ടെര്‍മിനലിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെട്രോ പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി റോഡ് വീതികൂട്ടല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെര്‍മിനലിന്റെ പ്രോജക്ട് ഓഫീസിന്റെ ഉദ്ഘാടനം എസ് ശര്‍മയും വൈബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ജോസ് തെറ്റയിലും നിര്‍വഹിച്ചു. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുല്ലേപ്പടി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X