പനി മാധ്യമസൃഷ്ടിയാണെന്ന് ശ്രീമതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണിക്കെതിരെ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമാണ്.
സംസ്ഥാനത്തെ പകര്‍ച്ചപ്പനി ബാധ അനുദിനം വര്‍ധിക്കുകയാണ്, ഇവയില്‍ പന്നിപ്പനിയും ഡെങ്കിപ്പനിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. മിക്കജില്ലകളിലും കൂടുതല്‍പ്പേരില്‍ പനിബാധിക്കുകയാണ് ഏറെ പനിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണു പനിബാധിതര്‍ ഏറെ. കോഴിക്കോട് ജില്ലയില്‍ ആറു പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്ക് ഇന്നലെ എച്ച്1 എന്‍1 ബാധ സ്ഥിരീകരിച്ചു.
കൊല്ലം, ഇടുക്കി ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതം ഡെങ്കിപ്പനിബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ മിക്ക ജില്ലകളിലും പനിബാധിതരുടെ എണ്ണം ആയിരത്തിലേറെ വരും.












Click it and Unblock the Notifications