കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹദിവസം യുവാവ് ആത്മഹത്യ ചെയ്തു

  • By Lakshmi
Google Oneindia Malayalam News

ചങ്ങനാശേരി: തിങ്കളാഴ്ച വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമര ആശാരിമുക്ക് മറ്റത്തില്‍ ജോസഫ് (ജോണ്‍സണ്‍-32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീടിന്റെ ടെറസിന്റെ കൊളുത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്‌ടെത്തിയത്. ാവിലെ 11ന് ചാഞ്ഞോടി പള്ളിയില്‍ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ജോണ്‍സണ്‍ന്റെ പിതാവ് ദേവസ്യയും മാതാവ് ഗ്രേസിക്കുട്ടിയും പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്്.

ജോസഫ് ഗള്‍ഫില്‍ ജോലി ചെയ്തു വരുകയായിരുന്നു. വധുവുമായി ഇയാള്‍ ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയ്ക്കും ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X