സിപിഎം ഓഫീസ് കത്തിച്ചു പയ്യോളിയില്‍ ഹര്‍ത്താല്‍
കോഴിക്കോട്: പയ്യോളിയില്‍ സിപിഎം ഏരിയ-ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ തീവെച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. ഓഫീസ് ഭാഗികമായി കത്തിനശിച്ചു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പയ്യോളിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞദിവസം തിക്കോടിയില്‍ ചിലയിടത്ത് സംഘര്‍ഷമുണ്ടായിരുന്നു. ചില വീടുകള്‍ക്ക് നേരെ ഇവിടെ അക്രമമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് തീവെച്ച സംഭവമെന്ന് സിപിഎം പറയുന്നു. സംഭവത്തിന് പിന്നില്‍ ബിജെപി. പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications