മുരളീധരന്‍ ഐഎന്‍ടിയുസി വേദിയില്‍

സംഭവം വിവാദമായതോടെ രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യപ്രഭാഷകനായിരുന്ന കെ. അച്യുതന്‍ എംഎല്‍എ തുടങ്ങിയവര്‍ സമ്മേളനത്തിനെത്തിയില്ല. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും പരിപാടിയില്‍ നിന്നും വിട്ടുനിന്നു.
കോണ്‍ഗ്രസില്‍ നേതാക്കന്‍മാര്‍ പരസ്പരം തോല്‍പിക്കാനായി ഗ്രൂപ്പ് കളിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്ന് പ്രസംഗത്തിനിടെ മുരളീധരന്‍ പറഞ്ഞു.
അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മല്‍സരിച്ച പലര്‍ക്കും ആ ചിഹ്നങ്ങള്‍ പതിപ്പിച്ച പോസ്റ്ററുകള്‍ മായുന്നതിനു മുന്‍പു തന്നെ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി. ആകാശത്തും ഭൂമിയിലും വച്ചു പാപം ചെയ്ത ഇടത് മന്ത്രിമാര്‍ക്കു പിന്‍വാതിലിലൂടെ മുന്നണി പ്രവേശനവും അനുവദിച്ചു. ഇവര്‍ക്കൊന്നും ഇല്ലാത്ത എന്ത് കുറ്റമാണ് എനിക്കുള്ളതെന്നു മനസ്സിലാകുന്നില്ല.- മുരളീധരന്‍ പറഞ്ഞു.
സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താതെ സമവായത്തിനായി സമയം കളയുകയാണിപ്പോള്‍ ചെയ്യുന്നത്. കോണ്‍ഗ്രസിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം. അത് ആരെയെങ്കിലും ഇറക്കാനോ കയറ്റാനോ ആകരുത്.












Click it and Unblock the Notifications