Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടമാനഭംഗം മറച്ചുവച്ച പൊലീസിന് ശാസന

തിരുവനന്തപുരം: സ്വദേശത്തും വിദേശത്തുംവച്ച് ദളിത് വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന കേസ് മറച്ചുവച്ച പൊലീസിന് ശാസന. പട്ടിക ജാതി-വര്‍ഗ കമ്മീഷനാണ് പൊലീസിനെ ചോദ്യം ചെയ്തത്. കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും കുറ്റപത്രം സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

മംഗലപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പളളിപ്പുറം സിആര്‍പി ക്യാമ്പിനുസമീപത്തെ ശ്രീപാദം കോളനി നിവാസിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. നാല്‍പ്പതുകാരിയായ ഇവരെ 2006 ല്‍ ഇന്ത്യയിലും മലേഷ്യയിലുംവച്ചാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്.

കേസില്‍ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍ പട്ടികജാതിപട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ നടത്തിയ അദാലത്തിലാണ് ഇതുസംബന്ധിച്ച പരാതി ഉയര്‍ന്നത്.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണമെന്തെന്ന് അദാലത്തില്‍ പങ്കെടുത്ത അഡീഷണല്‍ ഡി.ജി.പി ജംഗ്പാങ്കിയും കമ്മിഷന്‍ അംഗവും മുന്‍ ഐ.ജിയുമായ ശേഖര്‍ മിനിയോടനും ആരാഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു കേസും നിലവിലില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ വീട്ടമ്മ മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത െ്രെകം 421/2006 എഫ്‌ഐആര്‍ അദാലത്തില്‍ ഹാജരാക്കി. ഇതോടെ പൊലീസിന്റെ നിരുത്തരവാദിത്വം പുറത്തായി. പിന്നാലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അഡീഷണല്‍ ഡിജിപി പോലീസിന് നിര്‍ദേശം നല്‍കി.

2006 ല്‍ പോത്തന്‍കോട് സ്വദേശിയായ ഏജന്റും മറ്റൊരാളും ചേര്‍ന്നാണ് കാല്‍ലക്ഷത്തിലധികം രൂപ കൈപ്പറ്റിക്കൊണ്ട് വീട്ടമ്മയെ മലേഷ്യയിലേക്കു കൊണ്ടുപോയത്. യാത്രക്കിടെ ചെന്നൈയില്‍വച്ചും മലേഷ്യയില്‍വച്ചും ഇവര്‍ ലൈംഗിക പീഡനത്തിനിരയായി.

പിന്നീട് മലേഷ്യയില്‍വച്ച് പലര്‍ക്കും ഇവരെ പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നുവത്രേ. വീട്ടമ്മ രഹസ്യമായി നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് വിമാന ടിക്കറ്റും പണവും നോര്‍ക്ക മുഖേന അയച്ചുകൊടുത്ത് ഇവരെ നാട്ടിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+