മദനിയെയും സൂഫിയയെയും ചോദ്യം ചെയ്തു

ബാംഗ്ലൂര്‍ സിറ്റി പോലീസിലെ ഡിവൈഎസ്പി ഹൊങ്കയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. രണ്ടുദിവസമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ സേ്ഫാടനശേഷം സൂഫിയ മദനിയുമായി മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് ബാംഗ്ലൂര്‍ പോലീസിന്റെ പക്കലുണ്ട്. മദനി തുടക്കമിട്ട ഐഎസ്‌ഐയിലെ അംഗമായിരുന്നു താനെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മറ്റൊരു പ്രതിയായ സര്‍ഫ്രാസ് നവാസും മദനിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. ഈപശ്ചാത്തലത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മദനിക്കും സൂഫിയക്കും ബാംഗ്ലൂര്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാവാന്‍ ഇരുവരും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവരെത്തേടിയെത്തിയത്.
മദനിയെ കേസില്‍ 31ാം പ്രതിയായി ഉള്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. പ്രതിചേര്‍ക്കുകയാണെങ്കില്‍ മദനിയെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയേ്തക്കുമെന്നാണ് സൂചന.












Click it and Unblock the Notifications