യൂത്ത് കോണ്‍ഗ്രസ്: ചാണ്ടിയ്ക്ക് മുന്‍തൂക്കം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണത്തില്‍ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിനെ ഉമ്മന്‍ചാണ്ടി പക്ഷം തകര്‍ത്തെറിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പിടിച്ചടക്കാനുള്ള പരോക്ഷമായ കൂരനീക്കങ്ങളിലായിരുന്നു ഇരുവരും. എന്നല്‍ ചെന്നിത്തല ഗ്രൂപ്പിന് കെഎസ് യു തിരഞ്ഞെടുപ്പിലേതുപോലെതന്നെ ദയനീയമായി പരാജയപ്പെടുകയായിരിക്കും വിധിയെന്നാണ് അംഗത്വ വിതരണത്തിലെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
കെഎസ് യു തിരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ വന്‍ മത്സരമാണ് നടന്നത്. എന്നാല്‍ ഒടുക്കം ഉമ്മന്‍ചാണ്ടി രമേശിന്റെ വിശാല ഐ ഗ്രൂപ്പിനെ പരാജയപ്പെടുത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വവിതരണത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 14 ഇടത്തും തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
ആലപ്പുഴയിലും പാലക്കാട്ടും ഒപ്പത്തിനൊപ്പമാണെങ്കിലും എ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്ന് നേതാക്കള്‍ പറയുന്നു.
വിശാല ഐ ഗ്രൂപ്പിന് കണ്ണൂര്‍, ആലത്തൂര്‍, തൃശൂര്‍, കൊല്ലം മണ്ഡലങ്ങളില്‍ മാത്രമാണ് മേല്‍കൈ നേടാനായത്. നേരത്തെ കെ.എസ്.യു തിരഞ്ഞെടുപ്പിലും കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകള്‍ വിശാല ഐ ഗ്രൂപ്പ് നേടിയിരുന്നു. എറണാകുളം കെഎസ്‌യുവും വിശാല ഐ ഗ്രൂപ്പ് നേടിയിരുന്നു.
എന്നാല്‍, എ ഗ്രൂപ്പിന്റെവാദങ്ങള്‍ വിശാല ഐഗ്രൂപ്പുകാര്‍ തള്ളിക്കളയുന്നു. 11 ലോക്‌സഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും മൂന്നിടങ്ങളില്‍ ഒപ്പത്തിനൊപ്പവുമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണത്തിലൂടെ സംഘടനയില്‍ അഞ്ചുലക്ഷത്തോളം പേരെ ചേര്‍ത്തുവെന്നാണ് കണക്ക്. എ, ഐ ഗ്രൂപ്പുകള്‍ അത്യന്തം വാശി നിലനിര്‍ത്തിയതിനാല്‍ അംഗത്വ വിതരണം അവസാനിക്കുന്ന ദിവസമാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications