Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഡോക്ടര്‍മാരെ കണ്ണുവച്ച് ബ്രിട്ടന്‍

Stethascope
ലണ്ടന്‍: ബ്രിട്ടനില്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം, കുടിയേറ്റ നിയമങ്ങള്‍ കര്‍ശമാക്കിയതോടെയാണ് രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവനുഭവപ്പെട്ടുതുടങ്ങിയത്.

ഇതിനു പ്രധാനകാരണം ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ബ്രിട്ടനെ കൈയൊഴിഞ്ഞതാണെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന.

ബ്രിട്ടനില്‍ ജോലിചെയ്യാനും കുടിയേറാനുമുള്ള കടുത്ത നടപടിക്രമങ്ങളില്‍ മനംമടുത്താണത്രേ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ തൊഴില്‍ സ്ഥലമായി ബ്രിട്ടന്‍ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിയത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിനല്‍ (ബാപ്പിയോ)ആണ് ഇങ്ങനെ അവകാശപ്പെടുന്നത്.

ഏതായാലും ഡോക്ടര്‍മാരെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഇന്ത്യയില്‍നിന്ന് ഡോക്ടര്‍മാരെ ബ്രിട്ടനിലെത്തിക്കാന്‍ ഉടനടി റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്നും അതിനുവേണ്ട സഹായസഹകരണങ്ങള്‍ നല്‍കണമെന്നും ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്, ബാപ്പിയോയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ ജോലിചെയ്തിരുന്ന ഇന്ത്യന്‍ ഡോക്ടര്‍മര്‍ പലരും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷമെങ്കിലും ബ്രിട്ടനില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ക്കാണ് സ്ഥിരനിയമനം നല്‍കുക. ഇത് പോരെന്നും നാലുവര്‍ഷമെങ്കിലും പരിശീലനം നേടണമെന്നുമാണ് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്.

ഇനിമുതല്‍ പരിശീലന കാലാവധി നാലുവര്‍ഷമായിരിക്കും. ഇക്കാലയളവില്‍ സ്ഥിരമായി ബ്രിട്ടനില്‍ താമസിക്കുകയും വേണം എന്നതാണ് പുതിയ നിബന്ധന. എന്നാല്‍ ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ ഡോക്ടര്‍മാരുടെ വരവിനെ വേണ്ടത്ര പ്രോത്‌സാഹിപ്പിക്കുന്നില്ല എന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതി.

ഡോക്ടര്‍മാരുടെ സേവനസമയം ആഴ്ചയില്‍ 48 മണിക്കൂറായി യൂറോപ്യന്‍ വര്‍ക്കകിങ് ടൈം ഡൈറക്ടീവ് ചുരുക്കിയിരുന്നു. ഇതുമൂലം എല്ലാ ആശുപത്രികളിലും കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍ ഡ്യൂട്ടി സമയം ചുരുക്കിയതോടെ പിടിച്ചുനില്‍ക്കാനാവാതെ ഒട്ടേറെ ആശുപത്രികള്‍ പൂട്ടുകയും ചെയ്തു.

ഗൈനക്കോളജി, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം മൂലം പല ആശുപത്രികളിലും ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+