ഇസ്രായേലികളെ വിവാഹം ചെയ്തവര്‍ പുറത്താകും
കെയ്റോ: ഇസ്രായേലില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍ക്ക് ഈജിപ്ഷ്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന് ഈജിപ്തിലെ കോടതി ഉത്തരവിട്ടു. ഇസ്രയേലും ഈജിപ്തും തമ്മിലുള്ള വൈരത്തിന് പുതിയ മുഖം നല്‍കുന്നതാണ് ഈ വിധി.
ഇസ്രായേലി യുവതിയെ വിവാഹംചെയ്ത ഒരു ഈജിപ്തുകാരന്റെ പൗരത്വം റദ്ദാക്കിക്കൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കീഴ്ക്കോടതിയുത്തരവ് ശരിവെച്ച കോടതി ഈ വിധിയിന്മേല് അപ്പീല്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇസ്രായേലിലെ അറബ് വംശജരെയും ജൂതവിഭാഗക്കാരെയും വിവാഹംചെയ്ത ഈജിപ്തിലെ യുവാക്കളുടെ വിവരങ്ങള്‍ ഉടന്‍തന്നെ മന്ത്രിസഭയ്ക്കയയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സമാധാനസ്നേഹികള്ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിധിക്ക് പ്രാധാന്യമുണ്ടെന്ന് ഈ പ്രശ്നം കോടതിയിലെത്തിച്ച അഭിഭാഷകന് നബില്‍ അല്വാഷ് പറഞ്ഞു. 30,000 ഈജിപ്തുകാര്‍ ഇസ്രായേലി സ്ത്രീകളെ വിവാഹംചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications