കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലികളെ വിവാഹം ചെയ്തവര്‍ പുറത്താകും

  • By Lakshmi
Google Oneindia Malayalam News

കെയ്‌റോ: ഇസ്രായേലില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍ക്ക് ഈജിപ്ഷ്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന് ഈജിപ്തിലെ കോടതി ഉത്തരവിട്ടു. ഇസ്രയേലും ഈജിപ്തും തമ്മിലുള്ള വൈരത്തിന് പുതിയ മുഖം നല്‍കുന്നതാണ് ഈ വിധി.

ഇസ്രായേലി യുവതിയെ വിവാഹംചെയ്ത ഒരു ഈജിപ്തുകാരന്റെ പൗരത്വം റദ്ദാക്കിക്കൊണ്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കീഴ്‌ക്കോടതിയുത്തരവ് ശരിവെച്ച കോടതി ഈ വിധിയിന്‍മേല്‍ അപ്പീല്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഇസ്രായേലിലെ അറബ് വംശജരെയും ജൂതവിഭാഗക്കാരെയും വിവാഹംചെയ്ത ഈജിപ്തിലെ യുവാക്കളുടെ വിവരങ്ങള്‍ ഉടന്‍തന്നെ മന്ത്രിസഭയ്ക്കയയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമാധാനസ്‌നേഹികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിധിക്ക് പ്രാധാന്യമുണ്ടെന്ന് ഈ പ്രശ്‌നം കോടതിയിലെത്തിച്ച അഭിഭാഷകന്‍ നബില്‍ അല്‍വാഷ് പറഞ്ഞു. 30,000 ഈജിപ്തുകാര്‍ ഇസ്രായേലി സ്ത്രീകളെ വിവാഹംചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X