അശ്ലീലതാരം മലമുകളില്‍ നിന്നും ചാടിമരിച്ചു
ലോസ് ആഞ്ജലസ്: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ അശ്ലീല സിനിമാ താരത്തിന് നാടകീയ അന്ത്യം.
അശ്ലീല സിനിമകളില്‍ അഭിനയിച്ചിരുന്ന സ്റ്റീഫന്‍ ഹില്‍സ് ആണ് പോലീസ് നോക്കിനിലെ്ക്ക സമുറായ് വാളുമായി അമ്പതടി ഉയരമുള്ള കുന്നിന്‍ചെരിവില്‍നിന്ന് ചാടിമരിച്ചത്. പോലീസുമായുള്ള വാഗ്വാദത്തിനിടെയായിരുന്നു ഇയാളുടെ നാടകീയമായ ആത്മഹത്യ.
സഹപ്രവര്‍ത്തകന്‍ ഹെര്‍ബര്‍ട്ട് ഹിന്‍ വോങ്ങിനെ കൊല്ലുകയും രണ്ടുപേരെ പരിക്കേല്പിക്കുകയും ചെയ്തശേഷം ചാറ്റ്‌സ്‌വര്‍ത്തിലെ കുന്നില്‍ കഴിയുകയായിരുന്നു സ്റ്റീഫന്‍. ഇവര്‍ പ്രവര്‍ത്തിക്കുന്ന ലോസ് ആഞ്ജലിസിലെ അള്‍ട്ടിമ ഡിവിഡി. ഹൗസിന്റെ ഓഫീസില്‍ ചൊവ്വാഴ്ചയാണ് കൊല നടന്നത്.
സ്റ്റീഫനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 2000 ഡോളര്‍ പ്രതിഫലം നല്കുമെന്ന് ഡിവിഡി ഹൗസ് ഉടമ എറിക് ജോവര്‍ കമ്പനി വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച പരസ്യം ചെയ്തിരുന്നു.
സമുറായി വാളുമായി കുന്നിന്‍ചെരുവില്‍ സ്റ്റീഫനെ കണ്ടെത്തിയ പോലീസ് അയാളെ അവിടെനിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, പോലീസ് അടുത്തേക്കു വരുന്നതു കണ്ടപ്പോള്‍ പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നില്‍നിന്ന് സ്റ്റീഫന്‍ താഴേക്ക് ചാടി.
അള്‍ട്ടിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ പോവുകയാണ് എന്നറിഞ്ഞതില്‍ നിന്നുള്ള പ്രകോപനമാണ് സ്റ്റീഫനെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications