പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍ 4

നിലവില്‍ വിപണിയിലുള്ള ഐഫോണിനേക്കാള്‍ വലിപ്പം കുറവാണ് പുതിയ ഐഫോണിന്. 199 ഡോളറാണ് ഐഫോണിന്റെ അമേരിക്കയിലെ വിപണിവില.
ഉന്നത ഗുണനിലവാരമുള്ള സ്‌ക്രീനും നീണ്ട ബാറ്ററി ബായ്ക്കപ്പും വൈ ഫൈ വഴിയുള്ള വീഡിയോ ചാറ്റും ഗെയിമുകള്‍ക്കായി ജിറോസ്‌കോപ് സെന്‍സറുമടങ്ങുന്നതാണ് പുതിയ ഐഫോണ്‍.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയായിട്ടാണ് അപ്പിള്‍ പുത്തന്‍ തലമുറ ഐഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
നൂറിലധികം പ്രത്യേകതകളുമായാണ് ഐഫോണ്‍4 വന്നിരിക്കുന്നത്. രണ്ട് ക്യാമറകളുള്ള ഫോണിന്റെ കനം അര ഇഞ്ചിലും താഴെയാണ്. നിലവില്‍ ഗൂഗിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറോള, എച്ച്ടിസി, സാംസംഗ്, ഡെല്‍ എന്നീ ഫോണുകളുമായിട്ടായിരിക്കും ഐഫോണ്‍ 4ന് മത്സരിക്കേണ്ടിവരുക.












Click it and Unblock the Notifications