ദിഗംബര്‍ കാമത്തിന് വിശുദ്ധ ഹസ്തത്തിന്റെ സഹായം

സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഗോള്‍ഡന്‍ ഗ്ലോ എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
സഹജീവികള്‍ക്ക് സഹായം ചെയ്യാനും, മുമ്പിലുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കി മുന്നോട്ട് യാ്ത്ര ചെയ്യാനും എന്നെ സഹായിക്കുന്നത് ഒരു വിശുദ്ധ ശക്തിയാണെന്നകാര്യം എനിയ്ക്കുറപ്പാണ്. ഈ ശക്തിതന്നെയാണ് എനിക്ക് എല്ലാ നേട്ടങ്ങളും ഉണ്ടാക്കിത്തന്നത്- കാമത്ത് പറയുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ രാഷ്ട്രീയപരമായ ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടാണ് കാമത്ത് മന്ത്രിസഭ പിടിച്ചുനിന്നത്. മന്ത്രിസഭയിലെ ഒട്ടേറെ മന്ത്രിമാര്‍ പലവിവദങ്ങളും കുടുങ്ങുകയും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ അവസാനത്തെയാളാണ് കൂട്ടുകാരിയുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് ആരോപണം നേരിട്ടപ്പോള്‍ രാജിവച്ച ടൂറിസം മന്ത്രി.
സംസ്ഥാനത്ത് ഇനിയുമേറെ പുരോഗതികള്‍ വരേണ്ടതായുണ്ടെന്ന് പുസ്തകത്തില്‍ കാമത്ത് പറയുന്നു. തൊഴിലില്ലായ്മ, ചേരികള്‍ അതുമായി ബന്ധപ്പെട്ട സാമുഹിക പ്രശ്‌നങ്ങള്‍, മാലന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക ശ്രോതസ്സ് എന്നീ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നേരിടുന്ന പ്രതിബന്ധങ്ങളാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications