കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്ര

  • By Lakshmi
Google Oneindia Malayalam News

London Bridge
ബാംഗ്ലൂര്‍: വടക്കേ ഇന്ത്യയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യുന്നു. യൂറോയുടെ വിലയിടിവാണ് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യൂറോപ്പ് സന്ദര്‍ശനത്തിന് വഴിയൊരുക്കുന്നത്.

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നത് യൂറോപ്പ്, യുകെ, അമേരിക്ക എന്നിവിടങ്ങളാണ്. 2009ല്‍ 1.05 കോടി പേര്‍ ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2010ല്‍ ഇതില്‍ 30 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ ജൂലായ് മാസങ്ങളിലാണ് ഏറ്റവുമധികം പേര്‍ ഇന്ത്യയില്‍ നിന്ന് പുറംരാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനായി പോകുന്നത്. 2009ല്‍ ഇതേസമയത്ത് യൂറോയുടെ വിനിമയനിരക്ക് 75 രൂപയായിരുന്നു.

എന്നാല്‍ 2010ല്‍ നിരക്ക് 15 ശതമാനം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനും 5 ശതമാനം വിലയിടിഞ്ഞു. യൂറോപ്പിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സ്വിറ്റ്‌സര്‍ലണ്ടിലെ നാണയമായ ഫ്രാങ്കിനും 10 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

ആസ്‌ത്രേലിയയായിരുന്നു ഇന്ത്യക്കാരുടെ മറ്റൊരു ഇഷ്ട വിനോദകേന്ദ്രം മധുവിധുവിനായി ഏറ്റവുമധികമാളുകള്‍ ഇന്ത്യയില്‍ നിന്നു പോകുന്നത് ഇവിടേയ്ക്കായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്‌ത്രേലിയയില്‍ നിരന്തരമായി ആക്രമണങ്ങള്‍ക്കിരയായതോടെ ഇവിടേയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു.

30 ശതമാനം പേരാണ് ആസ്‌ത്രേലിയയെ ഒഴിവാക്കി മറ്റു സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. കൂടാതെ ആസ്‌ത്രേലിയയിലെ ഡോളറിന്റെ മൂല്യം 13 ശതമാനം വര്‍ധിച്ചതും 2010ല്‍ ഇവിടേയ്ക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ പോകാനുള്ള സാധ്യത കുറയ്ക്കുന്നു.

ഡോളറിന്റെയും സ്വിസ് ഫ്രാങ്കിന്റെയും യൂറോയുടെയും വിലയിടിഞ്ഞതുമൂലം ഇന്ത്യയിലേക്കുള്ള വിദേശവിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇതോടെ വിദേശികള്‍ക്ക് ഇന്ത്യയിലെ ഹോട്ടല്‍ താമസവും യാത്രകളുമെല്ലാം ഇപ്പോള്‍ കൂടുതല്‍ ചിലവുള്ള കാര്യമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X