ചെന്നിത്തല: മുല്ലപ്പള്ളി ചാക്കോയെ പിന്താങ്ങുന്നു
ദില്ലി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള പിസി ചാക്കോയുടെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.
ചെന്നിത്തലയെക്കുറിച്ചും കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും ചാക്കോയുടെ അഭിപ്രായം പൂര്‍ണ്ണമായി തള്ളിക്കളയാനാകില്ലെന്ന് മുല്ലപ്പള്ളി ദില്ലിയില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എന്നും എക്കാലത്തും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിട്ടുണ്ട്. എങ്കിലും നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന ചാക്കോയുടെ നിലപാട് ശരിയാണ്- മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ ഗൗരമായി തന്നെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യം പറയാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് മാത്രമേ അധികാരമുള്ളൂവെന്നും രമേശ് ചെന്നിത്തല പക്വത കാണിക്കണമെന്നും പി സി ചാക്കോ പറഞ്ഞത് വിവാദമായിരുന്നു.
ഇതിനെത്തുടര്‍ന്ന് ടിഎച്ച് മുസ്തഫയും രൂക്ഷമായ ആരോപണങ്ങളുമായി ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ എകെ ആന്റണി ഇടപെട്ട് പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.












Click it and Unblock the Notifications