Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎസ്‌ഐ പതിനാലുകാരനെ പീഡിപ്പിച്ചു

ചേര്‍ത്തല: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായ എസ്എസ്എല്‍സി വിദ്യാര്‍ഥിയെ എഎസ്‌ഐ വീണ്ടും പീഡനത്തിനിരയാക്കുകയും മൊഴി തിരുത്തുകയും ചെയ്തതായി പരാതി.

മാരാരിക്കുളം സ്വദേശിയായ പതിനാലുകാരനാണ് നിരന്തരം പീഡനത്തിനിരയായത്. കുട്ടിയുടെ പിതാവാണ് ഇതു സംബന്ധിച്ച് എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

അയല്‍വീട്ടില്‍ താമസിക്കുന്ന അധ്യാപകനും സുഹൃത്തും ചേര്‍ന്ന് വിദ്യാര്‍ഥിയെ കോഴിക്കോട് കൊണ്ടുപോയി ഉപദ്രവിച്ചതായി നേരത്തേ ചേര്‍ത്തല ഡിവൈഎസ്പിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് കേസെടുത്തു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചാം തീയതി രാത്രി എട്ടിന് എഎസ്‌ഐ വിദ്യാര്‍ഥിയെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചും. പിതാവും ഒരു ബന്ധുവും കുട്ടിയെയും കൂട്ടി സ്റ്റേഷനിലെത്തി.

തുടര്‍ന്ന് ഇവരോട് ഇരിക്കാന്‍ പറഞ്ഞശേഷം എഎസ്‌ഐ കൂട്ടിയെ മുകളിലെ നിലയിലേക്കു ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഏറെ സമയമായിട്ടും കുട്ടിയെ കാണാതെ വന്നപ്പോള്‍ പിതാവ് മുകളിലേക്കു കയറിചെല്ലുമ്പോള്‍ കുട്ടിയെ എഎസ്‌ഐ ഭീഷണിപ്പെടുത്തുന്നതു കണ്ടതായി പരാതിയില്‍ പറയുന്നു.

പിന്നീട് വീട്ടിലെത്തിയപ്പോഴാണ് എഎസ്‌ഐ ഉപദ്രവിച്ച കാര്യം കുട്ടി വീട്ടുകാരോടു പറയുന്നത്. എഎസ്‌ഐ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് മൂത്രം ഒഴിക്കാന്‍ കഴിയാത്ത നിലയിലാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവത്രേ. കുട്ടി മൊഴി മാറ്റി പറഞ്ഞതായി എഎസ്‌ഐ പറഞ്ഞു യിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+