Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഈഡിസ് കൊതുകുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകുകള്‍ കൂടിയതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കൊതുകുകള്‍ കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കൊതുകുനശീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ഏറ്റവുമധികം തിരുവനന്തപുരം നഗരത്തില്‍ ആണ് കാണപ്പെടുന്നത്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു എന്നത് മാധ്യമസൃഷ്ടിയാണെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതിനിടെ, പത്തനംതിട്ട ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തനംതിട്ടയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. കോട്ടയത്ത് ഒരാള്‍ പനിമൂലം ചൊവ്വാഴ്ച മരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+