അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ ഏറ്റുമുട്ടി

വയനാട്ടിലെ വെള്ളമുണ്ട എട്ടേനാലില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ കഴിഞ് ദിവസം വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ആരാധകരാണ് നാട്ടിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ലോക ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെയും ഫോട്ടോകള്‍ പ്രിന്റ് ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകളാണ് പലയിടത്തും വെച്ചിട്ടുള്ളത്. വെള്ളമുണ്ട എട്ടേനാലിലും ഇത്തരം വലിയ നാല് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ റൊണാള്‍ഡീഞ്ഞയെ മുത്തമിടുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബാനറുമായി ഒരു വിഭാഗമെത്തിയപ്പോള്‍ മറുവിഭാഗം തടഞ്ഞതാണ് വാക്കേറ്റത്തിനു കാരണമായത്.
തുടര്‍ന്ന് ഇരു വിഭാഗത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. ആര്‍ക്കും പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications