ബേബിയുടെ വീട്ടുപടിക്കല്‍ നിരാഹാരമിരിക്കും: തിലകന്‍

തൊഴില്‍ നിഷേധത്തിനെതിരെ പരാതി നല്‍കിയില്ലെന്ന് പറയുന്ന മന്ത്രി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നത്. സൂപ്പര്‍താരങ്ങളുമായി കൂട്ടുചേര്‍ന്ന് നിലപാട് സ്വീകരിക്കുന്ന മന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും തിലകന്‍ പറഞ്ഞു.
വേണ്ടി വന്നാല്‍ മന്ത്രിയുടെ വീട്ടുപടിക്കല്‍ നിരാഹാരമിരിക്കും. അത് തന്റെ മരണം വരെ തുടരും ആത്മഹൂതി നടത്തേണ്ടി വന്നാല്‍ പോലും പിന്‍മാറില്ല. തനിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചു തെളിവുകള്‍ കൂടി ശേഖരിച്ചിട്ട് പരാതി നല്‍കാമെന്നാണ് വിചാരിയ്ക്കുന്നത്. നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് താനിപ്പോഴും വിശ്വസിക്കുന്നുവെന്നും തിലകന്‍ പറഞ്ഞു.












Click it and Unblock the Notifications