ഖനിയില്‍ നിന്നും 55 മൃതദേഹങ്ങള്‍ കണ്ടെത്തി

മെക്‌സിക്കോയിലെ ടാക്‌സ്‌കോയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുമാഫിയ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ കൊലപ്പെട്ടവരാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. 15ഓളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഖനിയ്ക്കുള്ളില്‍ 150 മീറ്റര്‍ താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേമാക്കാനായി അയച്ചതായും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു. വെള്ളിയാഭരണങ്ങള്‍ക്ക് പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഈ പ്രദേശം. വെള്ളി ഖനനം നടക്കുന്ന ഖനികള്‍ ഇവിടെയുണ്ട്. മയക്കുമരുന്ന് സംഘങ്ങളുടെ കലാപത്തില്‍ ചുരുങ്ങിയ 22000 പേര്‍ക്കെങ്കിലും ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications