ചരിവിന്റെ ഗരിമ ഇനി ക്യാപിറ്റല്‍ ഗേറ്റിന്

യുഎഇയുടെ തലസ്ഥാന നഗരത്തിലുള്ള ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റര്‍ ഉയരവുമുണ്ട്. പടിഞ്ഞാറോട്ട് 18 ഡിഗ്രി ചരിഞ്ഞാണിതിന്റെ നില്പ്. പിസായിലുള്ള ഗോപുരത്തിന്റെ വിഖ്യാത ഗാപുരത്തിന്റെ നാലിരട്ടി ചെരിവുണ്ട് ക്യാപിറ്റല്‍ ഗേറ്റിന്.
ലോകത്തെ ഏറ്റവും ചരിഞ്ഞ കെട്ടിടം ഇതാണെന്ന് ലോക റെക്കോഡുകളുടെ ഗിന്നസ്ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.
അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് ക്യാപിറ്റല്‍ ഗേറ്റ് നിര്‍മിച്ചത്. ജനവരിയില്‍ കെട്ടിടത്തിന്റെ പുറംപണി പൂര്‍ത്തിയായപ്പോഴാണ് ഗിന്നസ്‌സംഘം സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തളത്തിന്റെ പണികള്‍ കൂടി കഴിഞ്ഞാല്‍ 2010 അവസാനത്തോടെ കെട്ടിടം തുറന്നുകൊടുക്കും. ഒരു പഞ്ചനക്ഷത്ര ഹോട്ടലും മറ്റ് ഓഫീസുകളുമാണ് ക്യാപിറ്റല്‍ ഗേറ്റിലുണ്ടാവുക.
പിസായില്‍ 1173ല്‍ നിര്‍മിച്ച ഗോപുരവും നൂറ്റാണ്ടുകള്‍ക്കുശേഷം അബുദാബിയിലുണ്ടാക്കിയ കെട്ടിടവും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. പിസായിലെ കെട്ടിടം ചരിച്ചുണ്ടാക്കിയതല്ല. കുത്തനെ നിര്‍മിച്ച ഗോപുരം നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ കാരണം ചരിഞ്ഞുപോവുകയായിരുന്നു. മറിഞ്ഞുവീഴാതെ ചരിവു നിലനിര്‍ത്തിയപ്പോള്‍ അത് ലോകാത്ഭുതമായി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിസാ ഗോപുരം തന്നെ ഇപ്പോഴും മുമ്പന്‍
അബുദാബി കെട്ടിടം മനഃപൂര്‍വം ചെരിച്ചുണ്ടാക്കിയതാണ്. 12 നിലവരെ സാധാരണപോലെ കുത്തനെയാണിതിന്റെ നിര്‍മിതി. പിന്നീടുള്ള ഓരോ നിലകളും 30 സെ.മീറ്റര്‍ മുതല്‍ 140 സെ.മീറ്റര്‍വരെ പുറത്തേക്ക് തള്ളിവെച്ചു. അങ്ങനെ 36 നിലയിലെത്തിയപ്പോള്‍ 18 ഡിഗ്രി ചരിവു വന്നു. ബ്രിട്ടനിലെ ആര്‍എംജെഎം ആണ് ക്യാപിറ്റല്‍ ഗേറ്റിന്റെ ശില്പികള്‍.












Click it and Unblock the Notifications