കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി ബാധകമല്ലെന്ന് യൂണിയന്‍ കാര്‍ബൈഡ്

  • By Ajith Babu
Google Oneindia Malayalam News

Former Union Carbide Chairman Warren Anderson
ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വിഷവാതക കേസിലെ ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് അമേരിക്കയിലെ യൂണിയന്‍ കാബൈഡ് കമ്പനി പ്രതികരിച്ചു. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനോ ഉദ്യോഗസ്ഥരോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലെ കോടതിയുടെ നീതിന്യായ പരിധിയ്ക്കുള്ളില്‍ അല്ലാത്തതു കൊണ്ട് വിധി അനുസരിക്കേണ്ട ഉത്തരവാദിത്തമില്ലെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

ഇന്ത്യയിലെ പ്ലാന്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ല. സംഭവം നടന്ന ഫാക്ടറി ഉടമസ്ഥത പൂര്‍ണമായും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്(യുസിഐഎല്‍) ആണ്.''കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യാ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഭോപ്പാലിലെ പ്ലാന്‍ രൂപകല്‍പന ചെയ്ത്, പ്രവര്‍ത്തിപ്പിച്ച്, കൈവശം വച്ചു പോന്നത് ഉടമസ്ഥരായ യുസിഐഎല്‍ ആണെന്നും പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയെല്ലാം നടത്തിപ്പു ചുമതല വഹിച്ചിരുന്നവരാണ് കോടതിയില്‍ ഹാജരായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X