സിനിമയിലേക്ക് വഴിതുറക്കാന്‍ വെബ്‍സൈറ്റ്
മുംബൈ: മുമ്പൊക്കെ ഒരു സിനിമയില്‍ മുഖം കാണിയ്ക്കാന്‍ കൊതിയ്ക്കുന്നവരൊക്കെ ഷൂട്ടിങ് സെറ്റികളില്‍ കയറിയിറങ്ങുകയായിരുന്നു ചെയ്തിരുന്നത്. അവിടെവെച്ചെങ്ങാനും പ്രമുഖ താരത്തിനോ സംവിധായകനോ ബോധിച്ചാല്‍ ഒരു റോള്‍ കിട്ടും, ഇല്ലെങ്കില്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.
എന്നാല്‍ ഇപ്പോഴിതാ ഇതൊന്നുമില്ലാതെ അഭിനയിക്കാന്‍ അവസരം. ഒരു വെബ്‌സൈറ്റില്‍ നിങ്ങളുടെ പടങ്ങള്‍ സംഭാഷണങ്ങള്‍ എന്നിവ അപ് ലോഡു ചെയ്യുക യോഗ്യരാണെങ്കില്‍ പിന്നാലെ വിളിയെത്തും, അതും ബോളിവുഡിലെ കൊമ്പന്‍മാരായ സംവിധായകരുടെ അടുത്തുനിന്നും.
അബ് മേരി ബാരി എന്ന വെബ്‌സൈറ്റാണ് അഭിനയപ്രേമികള്‍ക്ക് സൗകര്യമൊരുക്കുന്നത്. നിങ്ങള്‍ മിടുക്കനോ മിടുക്കിയോ ആണെന്ന് ബോധ്യപ്പെട്ടാല്‍ അവസരം ഉറപ്പ്.
പ്രശസ്ത സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍, നടന്‍ സുനില്‍ഷെട്ടി, സംഗീത സംവിധായകന്‍ അനുമാലിക്.നൃത്തസംവിധായിക സരോജ് ഖാന്‍, സിനിമ ജേര്‍ണലിസ്റ്റ് പ്രീത് ബേഡി എന്നിവര്‍ ചേര്‍ന്നാണ് അബ് മേരി ബാരി എന്ന വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.
അഭിനേതാക്കള്‍ക്കായുള്ള ആദ്യ ഓണ്‍ലൈന്‍ ഡേറ്റാബേസ്എന്നാണ് ഇവര്‍ അവര്‍ ഈ വെബ്‌സൈറ്റിനെ വിളിക്കുന്നത്. വെബ്‌സൈറ്റില്‍ സ്‌ക്രീന്‍ ടെസ്റ്റിനും വിളിക്കും. അതോടെ സിനിമാ, സീരിയല്‍, റിയാലിറ്റിഷോ ഇങ്ങനെ പല മേഖലകളിലേക്കുള്ള വഴി തുറക്കപ്പെടും.
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് പോസ്റ്റ് ചെയ്യുന്ന വീഡിയോ കാണാന്‍ സൗകര്യമുണ്ട്. അതുകൊണ്ട് പ്രാദേശികസിനിമകളിലേക്കും വെബ് സൈറ്റില്‍ നിന്ന് വിളിവന്നേയ്ക്കാം.
മുംബൈയിലുള്ളവര്‍ക്കുമാത്രമല്ല, രാജ്യത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും സിനിമാഭിനയം സാധ്യമാക്കുകയാണ് വെബ്‌സൈറ്റിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതിന് പിന്നിലെ സംഘം പറയുന്നു.
മധൂര്‍ ഭണ്ഡാര്‍ക്കറാണ് വെബ്‌സൈറ്റിന്റെ ബ്രാന്റ് അംബാസര്‍. വെബ്‌സൈറ്റ് സജീവമാകുന്നതോടെ സിനിമാരംഗത്തെ നടീനടന്മാരുടെ കുത്തക അവസാനിക്കുമെന്നും പുതുമുഖങ്ങള്‍ ധാരാളമായി സിനിമയിലെത്തുമെന്നും മധൂര്‍ പറയുന്നു.












Click it and Unblock the Notifications