സിപിഎമ്മില്‍ കാരാട്ടിനെതിരെ ബംഗാള്‍ ലോബി

ഇതിനു പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ചേര്‍ന്ന പി.ബി യോഗത്തില്‍ പങ്കെടുക്കാതെ ഈ നീക്കത്തിന് ബുദ്ധദേവും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബംഗാളില്‍, ഉണ്ടായ കനത്ത പരാജയത്തിനു കാരണം പ്രാദേശിക പ്രശ്നങ്ങളാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.
കോണ്‍ഗ്രസ് തൃണമൂല്‍ സഖ്യമാണു പരാജയകാരണമെന്നും 2008 ലെ തെറ്റായ തീരുമാനമാണ് ഇതിലേക്കു നയിച്ചതെന്നുമുള്ള ബംഗാള്‍ സിപിഎമ്മുകാരുടെ വാദം അംഗീകരിക്കപ്പെട്ടില്ല. പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍ ഈ ഗ്രൂപ്പിനു വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാലാണിത്. മാത്രമല്ല, യു.പി.എ. സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച രാഷ്ട്രീയ തീരുമാനം ശരിയെന്നുമായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം പ്രകാശ് കാരാട്ടിനേക്കൊണ്ട് തെറ്റ് ഏറ്റുപറയിപ്പിക്കുമെന്ന് ശപഥമെടുത്ത് മൂന്നോട്ട് നീങ്ങുകയാണ്എതിര് ലോബി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസുമാണ് ഈ പക്ഷത്തിന് നേതൃത്വം നല്‍കുന്നത്.
ഇവരെ പ്രതിരോധിക്കാന്‍ കാരാട്ട് അനുഭാവികളായുള്ള നേതാക്കള്‍ രംഗത്തുണ്ട്. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കല്‍ നേരത്തേ വേണ്ടിയിരുന്നു എന്നാണ് ഇവരുടെ വാദം.
ഞായറാഴ്ച സമാപിച്ച പി.ബി. യോഗം കഴിഞ്ഞ് ഏറെ വൈകാതെ മറ്റൊരു പി.ബി. യോഗവും കേന്ദ്രകമ്മിറ്റി യോഗവും പതിവില്ലാത്ത വിപുലീകൃത കേന്ദ്രകമ്മിറ്റിയോഗവും ചേരുന്നത് കാരാട്ടിനെതിരെയുള്ള ഇതിനുള്ള കരുനീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു കേന്ദ്രകമ്മിറ്റി യോഗത്തിനുമുമ്പ് ഒരു പി.ബി. എന്നതാണു സി.പി.എമ്മിന്റെ രീതി. രണ്ടു കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കിടയിലുള്ള കാലാവധി മൂന്നുമാസം കവിയരുതെന്നും ഭരണഘടനയിലുണ്ട്. അതിനാല്‍ ഏകദേശം മൂന്നു മാസത്തെ ഇടവേളകളിലാണ് സാധാരണഗതിയില്‍ കേന്ദ്രകമ്മിറ്റി ചേരാറുള്ളത്.
എന്നാല്‍, കഴിഞ്ഞ 5, 6 തീയതികളില്‍ നടന്ന പി.ബി യോഗത്തിനു പിന്നാലെ ജൂലൈ 3, 4 തീയതികളില്‍ വീണ്ടും പി.ബി. ചേരുകയാണ്. ജൂലൈ 21, 22, 23 തീയതികളില്‍ കേന്ദ്രകമ്മിറ്റിയും ഓഗസ്റ്റ് 7, 8, 9, 10 തീയതികളില്‍ എക്സ്റ്റന്‍ഡഡ് (വിപുലമായ) കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.
ആന്ധ്രയില്‍ നടക്കുന്ന നാലു ദിവസത്തെ ഈ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കാരാട്ടിന്റെ നയം തിരുത്തിക്കാന്‍ നീക്കമുണ്ടാകുമെന്നാണ് സൂചന. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്നു തീര്‍ത്തുപറയാനും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടേക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications