Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: നന്ദക്കെതിരെ സൈനിക വിചാരണ

ദില്ലി: ലൈംഗിക വിവാദത്തിലകപ്പെട്ട കരസേനയിലെ എഞ്ചിനീയറിങ് വിഭാഗം മേധാവി ലഫ്റ്റനന്‍ ജനറല്‍ എകെ നന്ദ(59)യ്‌ക്കെതിരെ സൈനിക വിചാരണനടത്താന്‍ കരസേന ഉത്തരവിട്ടു.

കഴിഞ്ഞമാസം കരസേനാ സംഘത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ടെല്‍ അവീവിലെ ഹോട്ടല്‍ റൂമില്‍വെച്ച് കീഴുദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് ലഫ്റ്റനന്റ് ജനറല്‍ എകെ നന്ദയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

സൈന്യത്തില്‍ ലൈംഗികാരോപണം നേരിടുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് നന്ദ. നന്ദയുടെ ടെക്‌നിക്കല്‍ സെക്രട്ടറിയുടെ ഭാര്യയാണ് പരാതി നല്‍കിയത്. യാത്രയില്‍ നന്ദയുടെ ഭാര്യ നീരജ് നന്ദയും പങ്കെടുത്തിരുന്നു. ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണം അവര്‍ നിഷേധിച്ചിട്ടുണ്ട്.

സൈനിക വിചാരണയുടെ സമയത്തും നന്ദ എഞ്ചിനീയറിങ് വിഭാഗം മേധാവിയായി തുടരുമെന്ന് കരസേന ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+