Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ഐജി വിധവയായ അഭിഭാഷകയെ പീഡിപ്പിച്ചു

യമുനാനഗര്‍ (ഹരിയാന): മുന്‍ ഡിജിപി എസ്പി‌എസ് റാത്തോഡ് ലൈംഗികപീഡനക്കേസിലകപ്പെട്ടതു സംബന്ധിച്ച വിവാദങ്ങള്‍ക്കുപിന്നാലെ സംസ്ഥാനത്തെ മുന്‍ ഐജി എം‌എസ് അഹ്‌ലാവതും സ്ത്രീപീഡന കേസിലകപ്പെട്ടു‍.

ഒമ്പത് വര്‍ഷം മുമ്പ് സര്‍വീസിലിരിക്കെ വിധവയായ ഒരു അഭിഭാഷകയെ പീഡിപ്പിച്ചു എന്നതാണ് മുന്‍ ഐജിക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.

2001 ല്‍ യമുനാനഗര്‍ എസ്പി ആയിരിക്കെ അഹ്‌ലാവത് തന്നെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് അരവിന്ദ് കൌര്‍ എന്ന അഭിഭാഷകയാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീധനപീഡനത്തെക്കുറിച്ചുള്ള പരാതി നല്‍കാന്‍ ചെന്നപ്പോഴാണത്രേ ഇവരെ അഹ്‍ലാവത് പീഡിപ്പിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് ഐജി പദവിയില്‍ വിരമിച്ച അഹ്‌ലാവതിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി യമുനാനഗര്‍ പൊലീസ് അറിയിച്ചു.

മുന്‍ ഐജിക്കെതിരെ പരാതി നല്‍കിയത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു എന്ന് അരവിന്ദ് കൌര്‍ പറയുന്നു. രാത്തോഡിനെ പോലെയുള്ള ഓഫീസര്‍മാര്‍ ഉണ്ടായിരുന്നതു മൂലമാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ ചെന്ന താന്‍ പീഡനത്തിനിരയായതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+