Get Updates
Get notified of breaking news, exclusive insights, and must-see stories!

മീന്‍ വിഴുങ്ങാനെത്തുന്നവരുടെ എണ്ണം കുറയുന്നു

ഹൈദരാബാദ്: ആസ്തമാ രോഗം ശമിപ്പിക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന മീന്‍ വിഴുങ്ങല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച് ബുധനാഴ്ച വൈകിട്ടാണ് അവസാനിയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണം കുറവാണ്.

പരമ്പരാഗതമായി മീന്‍ വിഴുങ്ങല്‍ ചികിത്സയ്ക്ക് നേതൃത്വം വഹിക്കുന്ന ബത്തിനി കുടുംബത്തിലെ നൂറിലേറെ പേരുടെ നേതൃത്വത്തില്‍

ഹൈദരാബാദിലെ നംപള്ളി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ വെച്ചാണ് മീന്‍ ചികിത്സ നടത്തുന്നത്. മൃഗാസിരകിര്‍ത്തെ ദിനത്തില്‍ ചെറിയൊരു ഔഷധക്കൂട്ട് പ്രത്യേക ഇനം മത്സ്യത്തിന്റെ വായില്‍ തിരുകിയശേഷം രോഗികള്‍ക്ക് വിഴുങ്ങാന്‍ നല്‍കുകയാണ് ഇതിന്റെ ചികിത്സാക്രമം. ഇരുപതിനായിരത്തിലേറെ പേര്‍ ചൊവ്വാഴ്ച രാത്രി വൈകിവരെ മീന്‍ വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ചികിത്സയ്‌ക്കെത്തുന്ന പ്രദേശവാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മീന്‍വിഴുങ്ങല്‍ ചികിത്സ അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് കൊണ്ടുള്ള കബളിപ്പിക്കലാണെന്ന് യുക്തിവാദികളും മറ്റുസംഘടനകളും ഏറെക്കാലമായി പ്രചാരണം നടത്തിവരികയാണ്. ഇതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+