Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റേത് അടവു നയമെന്ന് വീരേന്ദ്രകുമാര്‍

കോഴിക്കോട്: സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണ് പിണറായി വിജയനെന്ന് എംപി വീരേന്ദ്ര കുമാര്‍. വയനാട്ടില്‍ അനധികൃതമായി ഭൂമി കൈയേറിയതായി ആക്ഷേപമുണ്ടെങ്കില്‍ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ലാവലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അധികം വര്‍ത്തമാനം പറയേണ്ടെന്നും വീരന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ വോട്ടു വാങ്ങിയ ജമാ അത്തെ ഇസ്ലാമിയെ തൊട്ടുകൂടാത്തവരായി ഇപ്പോള്‍ പറഞ്ഞു നടക്കുന്നതു സിപിഎമ്മിന്റെ അടവു നയത്തിന്റെ ഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റു പങ്കിടാന്‍ വരെ തയാറായ പിഡിപിയുമായി ബന്ധമില്ലെന്നു പറഞ്ഞത് നയപരമായ തീരുമാനമാണോ എന്നും സിപിഎം വ്യക്തമാക്കണം.

ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കാതിരിക്കുകയും മതവികാരം ഇളക്കിവിട്ട് വോട്ടു പിടിച്ചു എന്നു സുപ്രീം കോടതി കണ്ടെത്തി ശിക്ഷിച്ച പിസി തോമസിനെ മുന്നണിയില്‍ എടുക്കുകയും ചെയ്യുന്നതിന് സിപിഎം വിശദീകരണം നല്‍കണം. ഇതിന് മറുപടിയൊന്നും തരാതെ ഒരു സുപ്രഭാതത്തില്‍ യുഡിഎഫ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആക്ഷേപം ഉന്നയിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+