നൃത്തയജ്ഞത്തിനിടെ കലാമണ്ഡലം ഹേമതല കുഴഞ്ഞുവീണു
തൃശൂര്‍: ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് നൃത്തം ചെയ്യുകയായിരുന്ന നര്‍ത്തകി കലാമണ്ഡലം ഹേമതല വേദിയില്‍ കുഴഞ്ഞുവീണു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവിലുള്ള റെക്കോര്‍ഡ് തിരുത്താന്‍ ലക്ഷ്യമിട്ടാണ് ഹേമലത നൃത്തയജ്ഞം തുടങ്ങിയത്. 108 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്തതാണ് നിലവിലുള്ള റെക്കോര്‍ഡ്.
തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നൃത്തയജ്ഞം ആരംഭിച്ചത്. 2008ല്‍ ഹൈദരാബാദില്‍ 108 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് സൃഷ്ടിച്ച റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു ഹേമലതയുടെ ലക്ഷ്യം.
രാവിലെ 11ന് തുടങ്ങിയ നൃത്തയജ്ഞം തുടര്‍ച്ചയായി 5 മണിക്കൂര്‍ നടത്തിയ ശേഷം ഹേമലത 20 മിനിറ്റ് മാത്രം വിശ്രമിച്ച് വീണ്ടും നൃത്തം തുടര്‍ന്നു. നൃത്തകലയില്‍ 20 വര്‍ഷത്തെ പരിശീലനത്തിലൂടെ പ്രാവീണ്യം നേടിയയാളാണ് ഇവര്‍.
ഞായറാഴ്ച ആരംഭിച്ച് പതിനൊന്നിന് അവസാനിക്കുന്ന രീതിയിലാണ് നൃത്തം ചിട്ടപ്പെടുത്തിയിരുന്നത്. വിശുദ്ധ അല്‍ഫോണ്‍സാമ്മ, മയിലമ്മ, മദര്‍ തെരേസ, തീവ്രവാദവും മാതൃദുഃഖവും, മഞ്ജുളയുടെ മാല, രമണന്‍, ടോം ആന്‍ഡ ്‌ജെറി, കമാ സുറയ്യ, റാഗിങ് എന്നീ കഥകളെല്ലാം അഞ്ചുദിന മോഹിനിയാട്ടത്തില്‍ അവതരിപ്പിക്കാനായിരുന്നു ഹേമലതയുടെ പദ്ധതി.












Click it and Unblock the Notifications