അരുന്ധതിയെ വധിയ്ക്കുമെന്ന് ഫ്ലക്സ് ബോര്‍ഡ്

മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ നിലപാടെടുത്തതിന്റെ പേരിലാണ് വധഭീഷണി എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
'മാവോയിസ്റ്റുകള്‍ തോക്കേന്തിയ ഗാന്ധിയന്മാര്‍' എന്ന അരുന്ധതി റോയിയുടെ പരാമര്‍ശം ആദ്യമെഴുതിയശേഷമാണ് എതിര്‍വാക്യം എഴുതിയിരിക്കുന്നത്. 'ഞങ്ങളും തോക്കെടുത്ത ഗാന്ധിയന്മാരാകും... നിന്നെ കൊന്നൊടുക്കാന്‍' എന്നെഴുതിയിരിക്കുന്നു.
കൊല്ലപ്പെട്ട പോലീസുകാര്‍ക്കും ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ബോര്‍ഡിന്റെ ഏകദേശം മധ്യഭാഗത്ത് അരുന്ധതി റോയിയുടെയും മാവോ സേ തുങ്ങിന്റെയും ചിത്രങ്ങളുമുണ്ട്.
ഭാരത സൈനികസൗഹൃദ ഫോറം, തൃശ്ശൂര്‍' എന്നാണ് ബോര്‍ഡ് സ്ഥാപിച്ചവരുടെ പേരിന്റെ ഭാഗത്ത് എഴുതിയിരിക്കുന്നത്. തൃശ്ശൂര്‍ കലക്ടറേറ്റിന് തൊട്ടടുത്തുള്ള പാര്‍ക്കിന്റെ മുന്നിലാണ് ബോര്‍ഡ് വെച്ചിട്ടുള്ളത്. അമര്‍ ജവാന്‍ രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍, വെസ്റ്റ് പോലീസ് സ്‌റ്റേഷന്റെയും അടുത്തായിട്ടാണിതുള്ളത്.












Click it and Unblock the Notifications