ഇരട്ടപെണ്‍മക്കളെ പീഡിപ്പിക്കാന്‍ പിതാവ് ശ്രമിച്ചു
കോടഞ്ചേരി: ഇരട്ടകളായ പെണ്‍മക്കളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓമശ്ശേരി പെരില്ലി പൊള്ളക്കച്ചാലില്‍ രഘുനാഥനെ(57)തിരെയാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്.
പത്തൊന്‍പതു വയസുള്ള ഇരട്ട പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പിതാവ് നിലവിട്ടുപെരുമാറിയതിനെ തുടര്‍ന്ന് ഇരട്ടകളിലൊരാള്‍ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി ബോധിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications