യുവതിയുടെ മുടിമുറിച്ചു 34കാരന്‍ അറസ്റ്റില്‍

നേരത്തെ ആലുവയില്‍ ഇന്റര്‍നെറ്റ് കഫെ നടത്തിക്കെണ്ടിരുന്നരുന്ന പായിപ്ര സ്വദേശി അലിയെയാണ് പൂക്കാട്ടുപടി അമ്പുനാട്ട് സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് അറസ്റ്റിലായത്.
കഴിഞ്ഞ 25ന് അലിയുടെ വീട്ടില്‍വച്ച് യുവതിയുടെ മുടി മുറിക്കുകയും സ്വര്‍ണാഭരണവും യുവതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പാന്‍കാര്‍ഡും മറ്റും അപഹരിക്കുകയായിരുന്നുവെന്നുമാണ് പരാതി.
2006 മുതല്‍ അലിയുടെ ഇന്റര്‍നെറ്റ് കഫെയില്‍ യുവതി ജോലിചെയ്യുന്നുണ്ട്. ഇതിനിടെ കഫെ പൂട്ടിയപ്പോള്‍ തുടര്‍ന്ന് യുവതി മറ്റു ജോലി തേടിപ്പോയി.
ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ അലിയുടെ കൈവശം ഉണ്ടായിരുന്നുവെന്നും അത് വാങ്ങിക്കാനാണ് കഴിഞ്ഞ 25ന് ഇയാളുടെ വീട്ടിലെത്തിയതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കായി ചെന്ന തന്നെ ബലമായി പിടിച്ച് മുടി മുറിയ്ക്കുകയും സ്വര്‍ണാഭരണം അടക്കം എണ്‍പതിനായിരം രൂപയുടെ സാധാനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications