ബ്രിട്ടീഷുകാരെ വിവാഹം ചെയ്യാന്‍ പരീക്ഷ ജയിക്കണം
ലണ്ടന്‍: ബ്രിട്ടീഷുകാരെ പ്രണയിക്കുകയും വിവാഹം കഴിയ്ക്കുകയും ചെയ്തവര്‍ കുറവല്ല, ഇപ്പോഴും ഇത്തരം പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരുമുണ്ടാകും.
എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്. ഇംഗ്ലീഷ് അറിയാത്തവര്‍ ഇനി ഈ പണിക്ക് നില്‍ക്കരുത്, പ്രണയിക്കാനെടുത്ത സമയം പാഴായിപ്പോകും.
കാരണമെന്തെന്നല്ലേ, ഇംഗ്ലീഷുകാരെ കല്യാണം കഴിയ്ക്കാന്‍ ഇംഗ്ലീഷ ്പരീക്ഷ ജയിക്കണം. നിയമം വിചിത്രമാണെന്ന് തോന്നുമെങ്കിലും ബ്രിട്ടീഷ് അധികൃതര്‍ ഇത്തരത്തിലൊരു നിബന്ധനവെച്ചതിന് കാരണമുണ്ട്. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
അതുകൊണ്ടു തന്നെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരായാലും എത്ര പ്രണയത്തിലായാലും ബ്രിട്ടീഷുകാരനേയോ ബ്രിട്ടീഷുകാരിയേയോ വിവാഹം കഴിക്കണമെങ്കില്‍ ഇംഗ്ലീഷ് പരീക്ഷ പാസാവണമെന്ന നിയമം കൊണ്ടുവന്നിരിക്കുന്നത്.
വിവാഹശേഷം ബ്രിട്ടനില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യം വച്ചുള്ള നിയമമാണിത്. പൊതുവേ ബ്രിട്ടീഷുകാരെ വിവാഹം കഴിച്ച് ഭാവി ജീവിതം സമ്പന്നമാക്കാമെന്ന സ്വപ്നവും കൊണ്ടു നടക്കുന്നവര്‍ക്ക് നിയമം കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
ബ്രിട്ടനിലെ പുതിയ സര്‍ക്കാരാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു നിയമം കൊണ്ടു വന്നിരിക്കുന്നത്. നിര്‍ബന്ധിത പരീക്ഷയില്‍ പാസ് മാര്‍ക്ക് വാങ്ങുന്നവര്‍ക്കു മാത്രം ബ്രിട്ടീഷ് യുവതിയേയോ യുവാവിനേയോ വിവാഹം കഴിക്കാം.
ആഭ്യന്തര സെക്രട്ടറി തെരേസ മേരി മേയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ രണ്ടര ലക്ഷത്തോളം പേരാണ് ബ്രിട്ടനിലേയ്ക്കു കുടിയേറിയത്. ഇതില്‍ അരലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.












Click it and Unblock the Notifications