കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാന രാജകുമാരിയുടെ വസ്ത്രത്തിന് 276000 ഡോളര്‍

  • By Lakshmi
Google Oneindia Malayalam News

Diana
ലണ്ടന്‍: മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജകുമാരിയായ ഡയാനയോടുള്ള ലോകത്തിന്റെ സ്‌നേഹത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ല. ആരാധകര്‍ ഇപ്പോഴും തീവ്രമായി ഈ രാജകുമാരിയെ പ്രണയിക്കുന്നു അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം ഡയാനയുടെ വസ്ത്രം ലേലം ചെയ്തപ്പോഴുണ്ടായ പ്രതികരണങ്ങള്‍.

വിവാഹ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി ചാള്‍സ് രാജകുമാരനൊപ്പം പൊതുജന മധ്യത്തിലെത്തിയപ്പോള്‍ ഡയാന ധരിച്ചിരുന്ന കറുത്ത ടഫെറ്റ വസ്ത്രത്തിന് 276,000 ഡോളറാണ് ലേലത്തില്‍ ലഭിച്ചത്.

ഡയാനയുടെ വസ്ത്രത്തിന് ചരിത്രപരമായ വിലയാണ് ലഭിച്ചതെന്ന് ലേലം നടത്തിയ കെറി ടെയ്‌ലര്‍ പറയുന്നു. കെറി ഈ ലേലത്തിലൂടെ 3050000 ഡോളര്‍ വരെയാണ് പ്രതീക്ഷിച്ചത്. ലഭിച്ചതാകട്ടെ പ്രതീക്ഷിച്ചതിന്റെ ഒമ്പത് ഇരട്ടി!

ഡിസൈനര്‍മാരായ എലിസബത്ത് ഇമ്മാനുവേലും ഡേവിഡ് ഇമ്മാനുവേലുമാണ് ഡയാനയുടെ അമൂല്യ വസ്ത്രം വില്‍പ്പനയ്ക്ക് വച്ചത്. 1981 ല്‍ വിവാഹം അടുത്തപ്പോഴേക്കും ഡയാന തന്റെ തടി വളരെയധികം കുറച്ചിരുന്നു. തടികുറഞ്ഞതിനാല്‍ പാകമാകാതിരുന്ന വസ്ത്രം അറ്റകുറ്റപ്പണിക്കായി മടക്കി. എന്നാല്‍, അതിന് വളരെയധികം ജോലി വേണ്ടിവരുമെന്നതിനാല്‍ ആശയം ഉപേക്ഷിക്കുകയായിരുന്നു.

ചിലിയിലെ ഫുണ്ടേസിയന്‍ മ്യൂസിയോ ഡി ലാ മൊഡാ എന്ന മ്യൂസിയമാണ് ഡയാനയുടെ വസ്ത്രം വന്‍വിലയ്ക്ക് സ്വന്തമാക്കിയത്. മ്യൂസിയം സ്ഥാപകനായ ജോര്‍ജ്ജ് യാരുരിന്റെ മരണ ശേഷം, ഇവിടെയുള്ള ഡയാനയുടെ വസ്ത്രങ്ങള്‍ അവര്‍ താമസിച്ചിരുന്ന കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിനു കൈമാറാനാണ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X