മരണത്തിലേക്ക് ജാക്കിന്റെ ഗ്രേറ്റ് എസ്ക്കേപ്പ്

തുരങ്കം വഴി ജയിലിന് പുറത്തെത്തിയെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് രാജ്യം വിടാന്‍ സാധിച്ചത്. സംഭവം അറിഞ്ഞെത്തിയ ജര്‍മ്മന്‍ സൈന്യം ഹാരിസണ്‍ അടക്കമുള്ളവരെ വീണ്ടും തടവിലാക്കി. ജര്‍മ്മന്‍ സൈന്യം അറസ്റ്റു ചെയ്ത 73 പേരില്‍ 50 പേരെ ഹിറ്റ്‌ലറുടെ ഉത്തരവ് പ്രകാരം വധിച്ചു.
തടവുകരുടെ സാഹസികത പിന്നീട് ഗ്രേറ്റ് എസ്ക്കേപ്പ് എന്ന പേരില്‍ 1963ല്‍ ഹോളിവുഡില്‍ സിനിമയായി. സിനിമ ലോകപ്രശസ്തമായതോടെ ഇവരുടെ ജയില്‍ചാട്ടം ഗ്രേറ്റ് എസ്ക്കേപ്പ് എന്ന പേരില്‍ ചരിത്രമായി മാറി.
സതര്‍ലാന്റില്‍ അധ്യാപകനായിരുന്ന ഹാരിസണ്‍ യുദ്ധകാലത്താണ് റോയല്‍ എയര്‍ ഫോഴ്‌സില്‍ പൈലറ്റായി ചേര്‍ന്നത്. 1942ലായിരുന്നു ഹാരിസണിന്റെ ആദ്യത്തെ സൈനിക ദൗത്യം. ഡച്ച് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ജര്‍മന്‍ കപ്പലുകള്‍ ബോംബിട്ടു തകര്‍ക്കുകയായിരുന്നു ഹാരിസണിന്റെ ലക്ഷ്യം. എന്നാല്‍ ബോംബുമായി പോയ വിമാനം വെടിയേറ്റു വീണതിനെ തുടര്‍ന്ന് ഹാരിസണ്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു.












Click it and Unblock the Notifications