ക്ലാസില്‍ ബുര്‍ഖ ധരിച്ച അധ്യാപികയെ പിരിച്ചുവിട്ടു
ബ്രസ്സല്‍സ്: സ്‌കൂളില്‍ ബുര്‍ക്ക ധരിച്ചെത്തിയ അധ്യാപികയെ പുറത്താക്കി. ബെല്‍ജിയത്തിലെ തെക്കന്‍ ബ്രസ്സല്‍സിലുള്ള സ്വകാര്യസ്‌കൂളിലാണ് അധ്യാപികയെ പുറത്താക്കിയത്.
ക്ലാസില്‍ ബുര്‍ക്ക ധരിക്കരുതെന്ന സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് അധ്യാപികയെ പുറത്താക്കുകയായിരുന്ന് അധികൃതര്‍ പറഞ്ഞു.
തുര്‍ക്കി വംശജയായ ഇവര്‍ ഗണിത അധ്യാപികയാണ്്. സ്ഥിരമായി ബുര്‍ഖ ധരിക്കാറുണ്ടായിരുന്ന ഇവരോട് 2010 ആരംഭത്തില്‍ത്തന്നെ ക്ലാസില്‍ ബുര്‍ഖ ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നുവത്രേ.
ക്ലാസില്‍ ബുര്‍ക്ക ധരിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ ഈ വര്‍ഷാരംഭത്തില്‍ ഇവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ദ്ദേശം അവഗണിച്ച അധ്യാപിക സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോടതി ആദ്യം സ്‌കൂള്‍ അധികൃതരുടെ വാദത്തെ പിന്തുണച്ചു.
എന്നാല്‍ പിന്നീട് ബുര്‍ക്കയ്ക്കു നിരോധനം നിലവില്‍ വന്നിട്ടില്ലെന്ന് കാണിച്ച് കോടതി അധ്യാപികയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. എന്നാല്‍ സ്‌കൂളില്‍ തിരിച്ചെത്തിയപ്പോള്‍ അധ്യാപികയ്ക്ക് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കുകയായിരന്നു.












Click it and Unblock the Notifications