കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇമെയില്‍ എസ്എംസിലൂടെ പരിശോധിയ്ക്കാം

  • By Ajith Babu
Google Oneindia Malayalam News

Get Free Hotmail Alerts on SMS without GPRS connectivity
ബാംഗ്ലൂര്‍: മൊബൈല്‍ ഫോണില്‍ ഇമെയില്‍ പരിശോധിയ്ക്കാന്‍ ഇനി ത്രീജി കണക്ഷനും വിലകൂടിയ ഹാന്‍ഡ്‌സെറ്റുകളും ഇനി വേണ്ട. സാധാരണ മൊബൈല്‍ഫോണുകളിലൂടെ ഇമെയില്‍ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിയ്ക്കുന്നത് മൈക്രോസോഫ്റ്റാണ്.

ത്രീജി, ജിപിആര്‍എസ് കണക്ഷനുകളില്ലാത്ത് സാദ മൊബൈല്‍ ഫോണുകളിലെ എസ്എംഎസ് വഴി ഇമെയില്‍ ലഭ്യമാകാന്‍ മൈക്രോസോഫ്റ്റിന്റെ ഹോട്ട്‌മെയില്‍ യൂസേഴ്‌സ് ആയിരിക്കണമെന്ന ഒറ്റ നിബന്ധനയേ ഉള്ളൂ.

ഹോട്ട് മെയില്‍ ഉപയോക്താക്കള്‍ ആദ്യമായി www.mobile.live.com എന്ന സൈറ്റില്‍ കയറി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫീഡ് ചെയ്യണം. മൊബൈലില്‍ ലഭിച്ച വെരിഫിക്കേഷന്‍ കോഡും ഇതിനൊപ്പം ചേര്‍ക്കണം. ഇത്രയും ചെയ്താല്‍ യാതൊരു നൂതന മൊബൈല്‍ സാങ്കേതിക വിദ്യയുടെ സഹായവുമില്ലാതെ എസ്എംഎസ് വഴി ഇമെയില്‍ സന്ദേശങ്ങള്‍ വായിക്കാനും മറുപടി അയയ്ക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. പുതിയ സംവിധാനം തികച്ചും സൗജന്യമായിരിക്കുമെന്നും കന്പനി വ്യക്തമാക്കിയിട്ടുണ്ട്.

എസ്എംഎസിലൂടെ ഇമെയില്‍ ലഭിയ്ക്കുമ്പോള്‍ സൈബര്‍ കഫേകളില്‍ പോയി ഇമെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തുള്ള കാത്തിരിപ്പ് പഴങ്കഥയാവും. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 506 ദശലക്ഷമെന്നിരിക്കെ ഇവരില്‍ 18 ദശലക്ഷം പേര്‍ക്ക് മാത്രമാണ് ജിപിആര്‍എസ്.സൗകര്യമുള്ള മൊബൈലുകളുള്ളത്.

മൊബൈല്‍ വഴി ഇമെയില്‍ പരിശോധിക്കാനുള്ള സൗകര്യം വെറും നാലു ശതമാനമായതിനാല്‍ ഹോട്ട്‌മെയിലിന്റെ പുതിയ സംവിധാം എല്ലാ സാങ്കേതിക പരിമിതികളെയും മറികടന്ന് ഹിറ്റാവുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X