പനി മരണം അഞ്ചായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രി എച്ച് ആര്‍ മാനേജരാണ് സന്തോഷ്. ഇതോടെ രണ്ട് ദിവസത്തിനകം പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച നാല് പേരാണ് മരിച്ചത്.
സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. 32 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച പനി മരണം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,407 ആണ്.












Click it and Unblock the Notifications