ബീലിവേഴ്‌സ് ചര്‍ച്ചിന്റെ എസ്‌റ്റേറ്റില്‍ ഭൂസമരം

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചെറുവള്ളി എസ്റ്റേറ്റില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായത്. ദളിത് ഭൂസമരവേദി, ഭൂസമര ജനകീയ ഐക്യവേദി എന്നീ സംഘടനകളില്‍പ്പെട്ട 25 ഓളം കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ കയറി കുടില്‍ കെട്ടി. എന്നാല്‍ സമരക്കാര്‍ കെട്ടിയ 11 കുടിലുകളും എസ്റ്റേറ്റ് തൊഴിലാളികള്‍ തകര്‍ത്തു.
രാവിലെ എട്ടുമണിയോടെ സ്ഥലത്തെത്തിയ പൊലീസ് സമരക്കാരെ അറസ്റ്റുചെയ്തുനീക്കി. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. എസ്റ്റേറ്റ് മുതലാളിയുടെ ഗുണ്ടകള്‍ തങ്ങളെ ആക്രമിച്ചുവെന്നാണ് സമരക്കാരുടെ ആരോപണം.
എറണാകുളം ജില്ലയിലെപൂയംകുട്ടി വനമേഖലയിലെ പിണവൂര്‍കുടിയില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് കൈയ്യേറ്റ സമരം. മൂന്ന് കുടുംബങ്ങളാണ് ആദ്യം ഇവിടെ കൈയ്യേറി കുടില്‍ കെട്ടിയത്. കൂടുതല്‍ ആദിവാസികള്‍ സമരത്തില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്. എന്നാല്‍ സമരക്കാരെ നേരിടാന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സിപിഎം. അനുകൂല ആദിവാസി സംഘടനയാണ് ആദിവാസി ക്ഷേമസമിതി.
അതേസമയം പിണവൂര്‍കുടിയില്‍ നടന്നത് കയ്യേറ്റമല്ലെന്നും സമരം മാത്രമാണെന്നും സംസ്ഥാനത്തെ ഭൂരഹിതതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications