മുംബൈ ആക്രമണം ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരം

ഷിക്കാഗോയിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററിലെ ലോക്കപ്പില്‍ ലോക്‌നാഥ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ഹെഡ്‌ലി വെളിപ്പെടുത്തിയത്.
ആക്രമണം ആസൂത്രണം ചെയ്തതു മുതല്‍ നടപ്പാക്കുന്നതുവരെയുള്ള ഒരോഘട്ടത്തിലും ഐഎസ്‌ഐയുടെ ഇടപെടലുണ്ടായിരുന്നു. അത്ത് ഉദ് ദവാ നേതാവ് ഹഫീസ് സെയ്ദിനും ആക്രമണത്തില്‍ പങ്കുണ്ടെന്നും ഹെഡ് ലി ഇന്ത്യയില്‍ നിന്നുളള എന്‍ഐഎ ഉദ്യോഗസ്ഥരോടു പറഞ്ഞു.
പാക് സേനയിലെ മേജര്‍ സമീര്‍ അലി, മേജര്‍ ഇഖ് ബാല്‍, മേജര്‍ ഹരൂണ്‍ എന്നിവര്‍ മുംബൈ ആക്രമണത്തിനായി ലഷ്‌കറിന് എല്ലാ സഹായവും നല്‍കിയെന്ന് ഹെഡ്‌ലി വെളിപ്പെടുത്തി.
ഐജി ലോക് നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുളള എന്‍ഐഎ സംഘമാണ് ഷിക്കാഗോയില്‍ ഹെഡ് ലിയെ ചോദ്യം ചെയ്യുന്നത്. ഇവര്‍ അടുത്തയാഴ്ച ഇന്ത്യയിലേക്കു മടങ്ങും.












Click it and Unblock the Notifications