മാറിടത്തിന് കേടുപറ്റി; വിമാനക്കന്പനിക്കെതിരെ പരാതി

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനായി ഫെരാരി ശസ്ത്രക്രിയയിലൂടെ തന്റെ രണ്ട് മാറിടങ്ങളുടെയും വലിപ്പം കൂട്ടിയിരുന്നു. യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് ഉലയുകയും തന്റെ ഇടതുമാറിടം തൊട്ടുമുന്നിലെ സീറ്റില്‍ പോയി ഇടിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അസഹ്യമായ വേദനയാണ് അനുഭവപ്പെട്ടത്- ഫെരാരി പറയുന്നു.
പിന്നീട് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മാറിട ശസ്ത്രക്രിയിലൂടെ ഉള്ളില്‍ നിക്ഷേപിച്ച സിലിക്കണ്‍ ബാഗ് തകര്‍ന്നതായി കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കേടുപറ്റിയ ഒമ്പത് കിലോഗ്രാം വരുന്ന മാറിടത്തില്‍ വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിന് 82,500 ഡോളര്‍ നഷ്ടപരിഹാരമായി വിമാനക്കമ്പനി നല്‍കണമെന്നാണ് ഫെരാരിയുടെ ആവശ്യം.
വിമാനത്തിന്റെ സീറ്റുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ് 'ഗുരുതരമായ' അപകടത്തിന് ഇടയാക്കിയതെന്നും യുവതിയുടെ പരാതിയിലുണ്ട്.












Click it and Unblock the Notifications