5,500 വര്‍ഷം പഴക്കമുള്ള ഷൂ കണ്ടെത്തി

പശുവിന്റെ തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഷൂ കാര്യമായ കേടുപാടുകളൊന്നുമില്ലെന്ന പ്രത്യേകതയുമുണ്ട്. ഗുഹയ്ക്കുള്ളിലെ കഠിനമായ തണുപ്പും വരണ്ട കാലാവസ്ഥയും കാരണം ഷൂവിന്റെ ലേയ്‌സുകള്‍ പോലും സംരക്ഷിയ്ക്കപ്പെട്ടിരുന്നു.
ക്രിസ്തുവിന് മുമ്പ് ബിസി 3500ലാണ് ഈ ഷൂസ് ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈജിപ്തിലെ ഗിസ പിരമിഡ് (ബിസി 2600) നിര്‍മ്മിയ്ക്കപ്പെടുന്നതിനും ഒരു സഹസ്രാബ്ദം മുമ്പെയാണ് ഷൂ ഉപയോഗിച്ചിരുന്നതെന്ന് ചുരുക്കം.
അയര്‍ലന്‍ഡിലെ യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്കിലെ റോന്‍ പിന്‍ഹാസിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഷൂ കണ്ടെത്തിയത്. ഷൂവിന്റെ ഉടമസ്ഥന്‍ സ്ത്രീയാണോ പുരുഷനാണോയെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് റോന്‍ പിന്‍ഹാസി പറഞ്ഞു.
കാര്യമായ കേടുപാടില്ലാതെ ഷൂ കിട്ടിയപ്പോള്‍ 600-700 കൊല്ലം മാത്രമേ ഇതിന് പഴക്കമുള്ളൂവെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡിലേയും കാലിഫോര്‍ണിയയിലേയും റേഡിയോ കാര്‍ബണ്‍ ലബോറട്ടറികളില്‍ പരിശോധിച്ചപ്പോഴാണ് ഷൂവിന്റെ യഥാര്‍ഥ കാലപ്പഴക്കം ഗവേഷകര്‍ക്ക് മനസ്സിലായത്.












Click it and Unblock the Notifications